തിരുവനന്തപുരം : അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷി മൊഴികൾ. അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുമാണ് നിർണായക മൊഴികൾ നൽകിയത്. ചില മൊഴികള്‍ കൂടി ലഭിച്ചാൽ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിനായി രക്ഷാപ്രവർത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അതോടൊപ്പം തന്നെ ബാലഭാസ്ക്കറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിക്കുകയും, വാഹനം ഫൊറൻസിക് സംഘം പരിശോധിക്കുകയും ചെയ്തു. ശേഷം പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും. അര്‍ജുന്റെ പശ്‌ചാത്തലവും പൊലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നു അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നും കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴി. സെപ്തംബർ 25 നാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും വാഹനാപകടത്തില്‍ മരിച്ചത്.
Post Your Comments