![](/wp-content/uploads/2018/11/ambedkar.jpg)
ധടപൂര്‍: ഹരിയാനയിലെ ധടപൂര്‍ ഗ്രാമത്തിലുള്ള ബി.ആര്‍ അംബ്ദേക്കറിന്‍റെ പ്രതിമ തകര്‍ത്ത നിലയില്‍. സമാനമായ രീതിയില്‍ ഹരിയാനയിലെ കല്‍പി ഗ്രാമത്തിലെ അംബ്ദേക്കറുടെ പ്രതിമയും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ത്തിരുന്നു. ധടപൂര്‍ ഗ്രാമത്തിലുള്ള പ്രദേശവാസിയാണ് പ്രതിമ തകര്‍ത്ത വിവരം പൊലീസിനെ അറിയിച്ചത്. പ്രതിമ തകര്‍ക്കപ്പെട്ടതില്‍ രോഷാകുലരായ നാട്ടുകാരെ പോലീസ് സമാധാനപ്പെടുത്തുകയും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് വാക്ക് നല്‍കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments