സന്നിധാനം: ഉത്തരവാദിത്തങ്ങള്‍ ഇറക്കിവച്ച് ഇന്നലെ മല കയറിയ യതീഷ് ചന്ദ്രയ്ക്ക് വന്‍വരവേല്‍പ്പാണ് സന്നിധാനത്ത് ഭക്തര്‍ നല്‍കിയത്. രാത്രി നട അടയ്ക്കുന്നതിന് മുമ്ബായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും ഭക്തരുടെ തള്ളും ബഹളവുമായിരുന്നു. സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെല്‍ഫി എടുത്തു.
ശബരിലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത് മുതല്‍ മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് എസ്. പി യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രിയുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ഇരയാകേണ്ടി വന്നിട്ടുണ്ട്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് ശശികലയെ കൊണ്ട് സന്നിധാനത്ത് പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് അദ്ദേഹം എഴുതിവാങ്ങിയിരുന്നു.
Post Your Comments