ഓഹിയോ: ഓടുന്ന കാറില്‍ യുവതിയ്ക്ക് സുഖപ്രസവം. ഓഹിയോ സ്വദേശി ഡാസിയ പിറ്റ്മാന് എന്ന യുവതിയാണ് കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മുപ്പത്തിയെട്ട് ആഴ്ച ഗര്‍ഭണിയായ ഡാസിയ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
രാവിലെ തന്നെ പ്രസവവേദനയോടെയാണ് ഡാസിയ ഉറക്കം ഉണര്‍ന്നത്. ഉടന്‍ തന്നെ ഡാസിയയെ ആശുപത്രിയിലെത്തിയ്ക്കാന്‍ ഭര്‍ത്താവും സഹോദരിയും കാറില്‍ യാത്ര തിരിക്കുകയായിരുന്നു. ദമ്പതികളുടെ അഞ്ചും എട്ടും വയസുള്ള മക്കളും ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. അതേസമയം യാത്രാ മധ്യേ തന്നെ ഡാസിയയക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയില്‍ കാറില്‍ വച്ചു തന്നെ പ്രസവമെടുക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
ഡാസിയയുടെ നിര്‍ദ്ദേശ പ്രകാരം ഭര്‍ത്താവാണ് കുട്ടികളെ പുറത്തെടുക്കാന്‍ അവളെ സഹായിച്ചത്. ഡാസിയയുടെ വയറില്‍ അമര്‍ത്തി കുട്ടികളെ പുറത്തെത്തിക്കാന്‍ അയാള്‍ ശ്രമിച്ചു. ആദ്യത്തെ കുഞ്ഞ് പുറത്ത് വന്നപ്പോള്‍ കുട്ടിയുടെ കഴുത്ത് വൃത്തിയാക്കി അവള് ഉടന്‍ തന്നെ ആ കുഞ്ഞിനെ തന്റെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു. തുടര്‍ന്ന് അടുത്ത കുട്ടിയെ പുറത്തെടുക്കുന്നതിനായി ഭര്‍ത്താവിന് നിര്‍ദ്ദേശം നല്കി. രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും കാറിലെ പ്രസവം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്നും ഡാസിയ പറഞ്ഞു.
Post Your Comments