റിയാദ്: സൗദിയിൽ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന്റെ പേരിൽ സൗദിയെ കൈവിടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൽഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ. തുർക്കിയാണ് ട്രംപിനെതിരെ ആദ്യം രംഗത്ത് വന്നത്. ആഗോള എണ്ണവില പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നിലപാട് മാറ്റമെന്നും വിമർശനം ഉയരുന്നുണ്ട്.
തുർക്കിലെ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് സൗദി സമ്മതിച്ചിരുന്നു.നേരത്തെ സൗദിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ അറിവോടെയാണ് അരും കൊല നടന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്.
Post Your Comments