ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തിക്ക് നിരാശയോടെ മടങ്ങേണ്ടിവന്ന നിമിഷമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശേരി വിമാനത്താവളവും കേരളജനതയും കാണേണ്ടിവന്നത്. അയ്യപ്പഭക്തര്‍ നടത്തിയ നാമജപ പ്രതിഷേധത്തില്‍ തൃപ്തിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. തൃപ്തിയെ ശബരിമലക്ക് കൊണ്ടുപോകാനുളള പോലീസിന്റെ ശ്രമവും വിഫലമായി. തൃപ്തി തിരിച്ച് മടങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ അവരെ പരിഹസിച്ച് നിര്‍മ്മിച്ച ട്രോള്‍ ശരിയാണെന്ന് കരുതി ആ ട്വീറ്റിനോട് നിരവധി പേരാണ് പ്രതികരിക്കുന്നത്.
Will Go To Sentinel Island At Any Cost: Social Activist Trupti Desai pic.twitter.com/1IxSnhZ6QV
— Limes Of India (@LimesOfIndia) November 23, 2018
ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തില്‍ പെട്ട നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ സുവിശേഷകന് ജോണ്‍ അലന് ചൗ കൊല്ലപ്പെട്ടിരുന്നത് ദുഖകരമായ ഒരു അറിവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എന്ത് വില കൊടുത്തും ആന്‍ഡമാനിലെ ദ്വീപിലേക്ക് പോകുമെന്ന് പറഞ്ഞ് തൃപ്തി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ട്വിറ്ററിലെ പാരഡി അകൗണ്ടായ ലെെസ് ഒാഫ് ഇന്ത്യയില്‍ തൃപ്തിയെ ട്രോളി ചിലര്‍ നിര്‍മ്മിച്ച ട്രോളായിരുന്നു ഇത്. ദ്വീപിലേക്ക് പോകുമെന്ന് തൃപ്തി പറയുന്ന ട്വീറ്റില്‍ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.
https://twitter.com/ExSecular/status/1066169794989178880
അവിടം വളരെ ഭയനാകമായ അന്തരീക്ഷമാണ് ദയവായി തൃപ്തിയോട് ആരെങ്കിലും ഒന്ന് പറയൂ ആ ദ്വീപിലേക്ക് പോകരുതെന്ന് എന്നൊക്കെയാണ്. ചിലര്‍ പറയുന്നത് ദയവായി പോകൂ .. ദ്വീപിലേക്ക് പോകുന്നതിനുളള സകല ചിലവും അവര്‍ വഹിക്കാമെന്നാണ്. കൂടാതെ എെഎസ് സ്വാധീനമേഖലയിലേക്ക് കൂടെ പോകണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നിരിക്കിലും തൃപ്തി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Dear Isabel (Trupti) Desai,
On Sentinel Island, women do not learn archery, only men do. Please rush immediately.— P G Bhaskar ?? (@BhaskarPG) November 24, 2018
Post Your Comments