ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്‌ക്കറിന്റെ പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചും സഹായിക്കുമെന്നും വിശദമായ അന്വേഷണത്തിനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും ഡിജിപി അറിയിച്ചു.
ബാലഭാസ്‌ക്കറിന് ശത്രുക്കൾ ഒന്നും ഉള്ളതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന സംശയങ്ങളിൽ നിന്നും അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും പറയുന്നു.
ബാലഭാസ്‌ക്കറിന് പാലക്കാട്ടെ ഒരു ആയുർവേദ ഡോക്ടറുമായി അടുപ്പം ഉണ്ടെന്നും. അദ്ദേഹം ബാലുവിന് വജ്രമോതിരം സമ്മാനമായി നൽകിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു. പിന്നീട് പാലക്കാട്ടെ വീട്ടിൽ ബാലഭാസ്കറിനു വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നൽകിയിരുന്നു.
ഈ ആയുർവേദ ഡോക്ടറുമായി ഉള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. എവിടെ നിന്നാണ് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നത്? പാലക്കാടുള്ള ഡോക്ടറുമായി എങ്ങനെ ആണ് അടുപ്പം എന്നും അന്വേഷിക്കണം എന്ന് പരാതിയിൽ പറയുന്നു. ബാലഭാസ്‌ക്കറിന്റെ ബന്ധു അർജുൻ ആണ് വാഹനം ഓടിച്ചതെന്നാണ് ഭാര്യ പറഞ്ഞത് പക്ഷെ താൻ അല്ല ബാലഭാസ്‌ക്കർ ആയിരുന്നു വാഹനം ഓടിച്ചതെന്നാണ് അർജുൻ പറയുന്നത്. ഈ മൊഴികളും പോലീസ് പരിശോധിക്കുന്നു.
രാത്രി താമസിക്കാൻ മുറി ബ്ലോക്ക് ചെയ്ത ബാലഭാസ്‌ക്കർ എന്തിനാണ് അത്യാവശ്യപ്പെട്ട് തിരുവന്തപുരത്തേക്ക് തിരിച്ചത് എന്നത് അന്വേഷിക്കണം എന്ന് പിതാവ് സി കെ ഉണ്ണി പരാതിയിൽ ആവശ്യപെടുന്നു.
Post Your Comments