നിലയ്ക്കല്‍: രാഹുൽ ഈശ്വറിനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കാതെ പോലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു.
തനിക്ക് ലഭിച്ച കോടതി ഉത്തരവ് അനുസരിച്ച് പമ്ബയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. ഭക്തര്‍ക്ക് ഭീതിയുണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി. പൊലീസ് രാജാണിതെന്ന് ചിലരെങ്കിലും സംശയിക്കുന്നതില്‍ തെറ്റില്ല. ഇതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments