CricketLatest NewsNews

മിതാലി രാജിനെ പുറത്തിരുത്തിയത് ശരിയായില്ല: ജൂലൻ ഗോസ്വാമി

വനിതാ ലോകകപ്പ് ട്വന്റി 20 യിൽ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ളണ്ടിനോട് തോറ്റിരുന്നു

വനിതാ ലോകകപ്പ് ട്വന്റി 20 യിൽ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ളണ്ടിനോട് തോറ്റിരുന്നു. മികച്ച ഫോമിൽ ഉണ്ടായിരുന്ന മിതാലി രാജിനെ ഒഴിവാക്കിയാണ് ടീം കളിയ്ക്കാൻ ഇറങ്ങിയത്. അതിന്റെ കുറവ് അവരുടെ കളിയിൽ കാണാനും ഉണ്ടായിരുന്നു. 86/ 2 എന്ന നിലയിൽ നിന്നും 112 എല്ലാരും പുറത്താവുകയായിരുന്നു.

ഇപ്പോൾ മിതാലിയെ പുറത്തിരുത്തിയത് ശരി ആയില്ല എന്നും അത് വളരെ വിഷമം ഉണ്ടാക്കിയെന്നും ഇന്ത്യൻ താരം ജൂലൻ ഗോസ്വാമി പറഞ്ഞു. ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ തോൽപിച്ച ഇംഗ്ളണ്ടിനെതിരെ പകരം വീട്ടാൻ ലഭിച്ച അവസരം ആയിരുന്നു അത്. പക്ഷെ അത് മുതലാക്കാൻ കഴിഞ്ഞില്ല. നിർണായക മത്സരത്തിൽ മിതാലിയെ പുറത്തിരുത്തിയത് ശരി ആയില്ല.

പുറത്തിരുത്തിയതിനു മാനേജ്മെന്റിന് വ്യക്തമായ കാരണം ഉണ്ടെങ്കിലും അത് ഞങ്ങൾ ആരാധകർക്ക് ശരിക്കും വിഷമം ഉണ്ടാക്കി. എന്നും ജൂലൻ പറഞ്ഞു. മിതാലിയെ പുറത്തിരുത്തിയതിനു പല പ്രമുഖരും വിമർശനവുമായി രംഗത്തേക്ക് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button