കോഴിക്കോട്: വനിതകളുടെ കൂട്ടായ്മയിലൊരുങ്ങിയ ‘മഹിളാ മാൾ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ പുതിയ മേഖലകളിലേക്ക് കടന്നുവന്ന് സ്ത്രീകള്‍ ആരുടെയും പിന്നിലല്ലെന്ന സന്ദേശം ശക്തമായി ഉയര്‍ത്തുന്നതിനും അത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ച് നിലകളിലായി 36000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മാളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങള്‍ക്കും വനിതാസംരംഭങ്ങള്ക്കും ആണ് മാളില്‍ മുന്‍ഗണന നല്‍കിയിരുക്കുന്നത്. വനിതാ വികസന കോര്പ്പറേഷന് ഹെല്പ് ഡസ്ക്, വനിതാ കോര്പ്പറേഷന് ബാങ്ക്, കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങിയവും മാളില്‍ പ്രവര്‍ത്തിക്കും.
Post Your Comments