KeralaLatest News

ലക്ഷ്മി വീല്‍ചെയറില്‍; നടക്കാൻ മാസങ്ങൾ ഇനിയും കഴിയണം

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണം ഒന്നരമാസങ്ങള്‍ക്കിപ്പുറം വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. മരണം കൊലപാതകമാണോ എന്ന സംശയമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണ വാര്‍ത്ത കേട്ട അതേ ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്തയും കേള്‍ക്കുന്നത്.

ബാലഭാസ്‌കറിന്റെ കുടുംബം തന്നെയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും മുന്നോട്ട് വന്നിരിക്കുന്നത്. പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച്‌ കഴിഞ്ഞിരിക്കുന്നു. ബാലുവിന്റെയും മകളുടേയും ഓര്‍മ്മകളില്‍ ജീവിക്കുന്ന ലക്ഷ്മിക്ക്, ആ വലിയ ദുരന്തത്തിന്റെ വേദന മാറും മുന്‍പാണ് ഇത്തരമൊരു വിധിയേയും നേരിടേണ്ടി വരുന്നത്. ലക്ഷ്മിയുടെ നിലവിലെ അവസ്ഥയുടെ വിശദാംശങ്ങള്‍ വായിക്കാം

ലക്ഷ്മിയുടെ മാതാപിതാക്കള്‍ കൂടാതെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളും ലക്ഷ്മിക്ക് ധൈര്യം പകരാന്‍ ഒപ്പമുണ്ട്. പതിയെ ജീവിതത്തിലേക്ക്, യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലക്ഷ്മി തിരിച്ച്‌ വരുന്നതേ ഉളളൂ. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുന്ന ലക്ഷ്മിക്ക് ഇതുവരെ നടക്കാന്‍ സാധിച്ചിട്ടില്ല. ലക്ഷ്മിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ നടത്തിയ കാലിലെ പരിക്ക് ഭേദമാകാതെ ലക്ഷ്മിക്ക് നടക്കാനാവില്ല. അതിന് ആറോ ഏഴോ മാസങ്ങള്‍ തന്നെ വേണ്ടി വരും എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി വീടിനകത്ത് സഞ്ചരിക്കുന്നത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button