ന്യൂഡൽഹി: രാജ്യം ഇപ്പോൾ കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ട് ഏറിയ ഒരു സമയത്തിലൂടെ ആണെന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി. അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് വ്യാപകമായി നടക്കുകയാണ്. പ്രണബ് മുഖർജി ഫൌണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസുദൈവ കുടുംബകം എന്ന സങ്കൽപ്പവും സഹിഷ്ണതയും നിറഞ്ഞു നിന്ന രാജ്യത്ത് ഇപ്പോൾ അസഹിഷ്ണതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനാതിപത്യം എന്ന ആശയം ശക്തമാക്കണമെങ്കിൽ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം നൽകുന്ന രാജ്യങ്ങളില്‍ ജനാധിപത്യം സുരക്ഷിതമാണ്.. ഇന്നത്തെ കാലത്ത് സമാധാനവും ഐക്യവും നമ്മൾ ഓർത്തിരിക്കേണ്ടത് വളരെ അത്യാവശ്യം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments