ബെംഗുളൂരു: മാധ്യമ പ്രര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വധത്തില്‍ കൂടുതല്‍ തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം. ഗൗരിയെ വധിച്ചത് സനാതന്‍ സന്‍സ്ഥയാണെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അഞ്ച് വര്‍ഷത്തെ ഗൂഢാലോചനയ്ക്കൊടുവിലാണ് കൊലപാതകം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
9,235 പേജ് നീളുന്ന കുറ്റപത്രമാണ് അന്വേണ സംഘം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം വ്യക്തിപരമായ കാരണങ്ങളല്ല കൊലപാതകത്തിനു കാരണമെന്നും ഇതില്‍ പറയുന്നു. എന്നാല്‍ ഗൗരി ലങ്കേഷ് വിശ്വസിച്ചതും എഴുതിയതും സംസാരിച്ചതുമായ ആശയങ്ങളാണ് അവരുടെ മരണത്തിന് കാരണമായതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. കേസ് തുടര്‍ന്നും അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സംഘം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം കല്‍ബുര്‍ഗിയുടെയും, നരേന്ദ്രധാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും വധത്തിന് പിന്നിലുള്ളവരാണ് ഗൗരിയേയും വധിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ബെംഗുളൂരുവിലെ പ്രിന്‍സിപ്പല്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗരി സ്വന്തം വീടിനുമുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Post Your Comments