ചണ്ഡിഗഡ്: പഞ്ചാബിലെ ഒരു പ്രാര്‍ത്ഥനഹാളില്‍ 500 ല്‍ പരം പേര് നിലയുറപ്പിച്ചിരുന്ന ഇടത്തേക്ക് ബെെക്കിലെത്തി ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ കേസിലെ പ്രധാന കണ്ണിയായ ആളെ പോലീസ് പിടികൂടി. അവതാര്‍ സിംഗ് ഖല്‍സ(32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവതാറിന്റെ കെെവശമുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പിടിച്ചെടുത്തതായി പഞ്ചാബ് ഡിജിപി സുരേഷ് അറോറ അറിയിച്ചു. ബെെക്കിലെത്തിയ സംഘത്തില്‍ അവതാറാണ് പ്രാര്ത്ഥനലായത്തിന് നേരെ ഗ്രാനേഡ് വര്‍ഷിച്ചത്.
ആ സമയം ബെെക്ക് ഒാടിച്ച് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ട് പ്രതി ബിക്രംജിത് സിംഗിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ കൃത്യത്തിന് ഉപയോഗിച്ച ബെെക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാര്‍ത്ഥനാ ഹാളിന് നേരെ ഞായറാഴ്ചയുണ്ടായ ഗ്രനേഡ് പ്രയോഗത്തില്‍ 3 പേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തല വന്‍ ഹര്‍മീത് സിംഗ് ഹാപ്പിയാണ് ഗ്രനേഡ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ബിക്രംജിത് സിംഗ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര് മിച്ച എച്ച്ജി-84 ഗ്രനേഡുകളാണ് അക്രമകാരികള്‍ വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments