മ്യൂണിച്ച്: ആമസോണില്‍ തൊഴിലാളി സമരം ശക്തമാകുന്നു. തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികള്‍ പണിമുടക്കി സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. എന്നാല്‍, 620 തൊഴിലാളികള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം വേണമെന്നാവശ്യപ്പെട്ടാണ് ജര്‍മനിയിലെയും സ്പെയിനിലെയും ആമസോണ്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.
ക്രിസ്തുമസിനോടനുബന്ധിച്ച് വ്യാപാരത്തില്‍ ഇളവുകള്‍ തുടങ്ങിയ ദിവസം തന്നെയാണ് തൊഴിലാളികളുടെ സമരം. സമരം ഒരു തരത്തിലും കമ്ബനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആമസോണ്‍ പറഞ്ഞു. കടുത്ത ജോലി ഭാരമാണ് കമ്ബനി തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
Post Your Comments