തിരുവനന്തപുരം: കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം അവനവഞ്ചേരി ടോള്‍ മുക്ക് സമീപത്താണ് അപകടമുണ്ടായത്. ക്വാളിസില്‍ 2 പേരും വാഗണ്‍ആര്‍ കാറില്‍ 5 പേരുമാണ് ഉണ്ടായിരുന്നത്. അനു (30), തനിയ (1), മഹേഷ് (27),ശ്രുതി (26),സിന്ധു(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങല്‍ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ക്വാളിസ് കാറും എതിര്‍ ദിശയില്‍ വന്ന വാഗണാര്‍ കാറുമാണ് കൂട്ടിയിടിച്ചത്. ക്വാളിസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
Post Your Comments