Latest NewsIndia

കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വയ്ക്കല്‍: കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നാലും ശിക്ഷാ നടപടി നേരിടേണ്ടി വരും

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വയ്ക്കുന്നവര്‍ക്ക് ജാമ്യമില്ലാ വകുപ്പില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭ്യാമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിലൂടെ വീഡിയോ കൈവശം വയ്ക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ഡ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതിനായി ശിക്ഷാ നടപടികളില്‍ നിയമ ഭേദഗതികള്‍ വരുത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്സോ നിയമത്തിലാണ് ഇതിനുനുസൃതമായി ഭേദഗതി വരുത്തുക.

അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നാലും ശിക്ഷാ നടപടി നേരിടേണ്ടി വരും. ഇവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍ താക്കീത് നല്‍കിയിട്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭ്യമാക്കാനും ശുപാര്‍ശയുണ്ട്. കുറ്റാരോപിതര്‍ക്ക് 1,000 രൂപയാകും മിനിമം പിഴയും എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് ഇത് 5,000 രൂപ വീതമായി കൂട്ടാനും നിര്‍ദ്ദേശമുണ്ട്.

പോക്സോ നിയമത്തിന്റെ 15-ാം വകുപ്പിലാണ് ഭേദഗതി വരുത്തുക. ഇതിനായി നിയമമന്ത്രാലയത്തിന്റെയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button