ഉത്തരവാദിത്ത ടൂറിസത്തിന്റെ സ്വര്‍ണ്ണ നേട്ടത്തില്‍ അഭിമാനിക്കുകയാണ് കേരളാ ടൂറിസം. കാലാവസ്ഥ കെടുതികള്‍ ഒന്നിന് പിറകെ ഒന്നായി കേരളത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ നിന്നെല്ലാം കേരളത്തെ കരകയറ്റി നവകേരള നിര്‍മ്മാണത്തിനായുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. അതില്‍ സര്‍ക്കാരിനെ സഹായിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ സംഭാവന ചെറുതല്ല.
സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്ത് ഉടനീളമുള്ള സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കുകയാണ് ഉത്തരവാദിത്ത ടൂറിസം. ദാരിദ്ര ലഘൂകരണം, സ്ത്രീ ശാസ്ത്രീകരണം, തദ്ദേശ ഗ്രാമ വികസനം,എന്നിവക്കുള്ള പ്രധാന ഉപാധിയായി മാറി ഈ പദ്ധതി. ഒരു വര്‍ഷം കൊണ്ട് 11532 യൂണിറ്റുകളാണ് വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി ഉണ്ടായത്.
ഈ നേട്ടത്തിന്റെ തുടര്‍ച്ചയായി നവംബര്‍ 24 ന് രാവിലെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് വിവിധ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ടി മിഷന്‍ തയ്യാറാക്കിയിട്ടുള്ള ഇ ബ്രോഷര്‍ പ്രകാശനവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കര്‍ഷകര്‍, കരകൗശല നിര്‍മ്മാണക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടുള്ള വിവിധ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്കായിരിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലായി 21000 പേര്‍ പ്രത്യക്ഷമായും 32000 പേര്‍ പരോക്ഷമായും ഗുണഭോക്താക്കളായി മാറി. കൂടാതെ 5.82 കോടി രൂപയുടെ വരുമാനം വിവിധ യൂണിറ്റുകള്‍ക്ക് ലഭൃമാകുകയും ചെയ്തു.
ഇക്കഴിഞ്ഞ കാലയളവില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം മാറ്റാനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ സംസ്ഥാനത്തെ ടൂറിസം രംഗത്തിനെ താങ്ങി നിര്‍ത്തുവാന്‍ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രധാനമായും നടത്തി വന്ന കുമരകം ,തേക്കടി , വയനാട് എന്നീ സ്ഥലങ്ങളെ കൂടാതെ കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലേക്കും കേരളത്തിലെ മറ്റ് ഇതര ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇത് 11500 യൂണിറ്റുകള്‍ കൂടി രൂപീകരിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സഹായകരമാകുകയും ചെയ്തു.
മാത്രമല്ല ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ വിദേശീയരുടെ പങ്കാളിത്തവും ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 42000 വിദേശ ടൂറിസ്റ്റുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ വിവിധ (ഗാമങ്ങളില്‍ എത്തി. ലോകടൂറിസം മാര്‍ട്ടിലെ 2 സുവര്‍ണ്ണ ചകോരം അവാര്‍ഡുകള്‍ ഉള്‍പ്പെടെ 6 ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരള ടൂറിസത്തിന് ലഭിക്കാന്‍ സഹായകമായത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികളിലൂടെയാണ്.
Post Your Comments