മുംബൈ•തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി ദേശീയാധ്യക്ഷനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരും മുഖ്യ ഗൂഡാലോചകരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍.
2006 ല്‍ നടന്ന തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘതലവനും സി.ബി.ഐ എസ്.പിയുമായ സന്ദീപ് താംഗഡേയാണ് മുംബൈയിലെ സി.ബി.ഐ കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഷായ്ക്ക് പുറമേ ഐ.പി.എസ് ഉദ്യോഗസ്ഥരായ ദിവേശ് എംഎന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍,ഡിജി വന്‍സാറാ എന്നിവരാണ് 2006 ഗുജറാത്തില്‍ നടന്ന തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍കേസിലെ മുഖ്യ സൂത്രധാരര്‍ എന്നാണ് അന്വേഷണോദ്യഗസ്ഥന്‍ കോടതിയിയെ അറിയിച്ചിരിക്കുന്നത്.
2006 ഡിസംബര്‍ 28നാണ് കസ്റ്റഡിയിലിരിക്കെ തുളസീറാം പ്രജാപതി കൊല്ലപ്പെടുന്നത്.ഇത് ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലാണെന്ന് അന്നുമുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡി.ഐ.ജി ഡിജി വന്‍സാറാ 7 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
2011 ല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2012 ല്‍ കേസ് അന്വഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് താംഗഡേജും കൊലപാതകത്തില്‍ രാഷ്ട്രീയക്കാരുടെ പങ്കു ഉറപ്പാക്കിയിരുന്നു.അമിത് ഷാ,രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടരിയ എന്നിവരാണ് ആ രഷ്ട്രീയക്കാര്‍ എന്നും ഇവരാണ് വെടിവെയ്പിന് നിര്‍ദേശം നല്കിയതെന്നും പറഞ്ഞിരുന്നു. ഷാ,കട്ടരിയ,ദിനേശ് എംഎന്‍,പാണ്ഢ്യന്‍,വന്‌സാര എന്നിവര്‍ ജയില്‍ മോചിതരായിരുന്നു. കോള്‍ ഡാറ്റ റെക്കോര്‍ഡില്‍ അമിത് ഷാ അടക്കമുള്ളവരുടെ ഗൂഡാലോചന സ്പഷ്ടമാണെന്നും പറഞ്ഞിരുന്നു
2016 ഡിസംബര്‍ 28 നാണ് പ്രജാപതി ഗുജറാത്തില്‍ വച്ച് കൊല്ലപ്പെട്ടത്. ഉദയ്പൂര്‍ ജയിലില്‍ നിന്നും ഒരു വിചാരണയ്ക്കായി അഹമ്മദാബാദ് കോടതിയിലേക്ക് കൊണ്ടുവരവേ പ്രജാപതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു പോകുകയായിരുന്നുവെന്നാണ് രാജസ്ഥാന്‍ പോലീസ് അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇയാള്‍ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെടുന്നത്.
Post Your Comments