ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂന്ന് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. സംഭവത്തെ തുടര്‍ന്നു സൈന്യവും പോലീസും പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തിവരികയാണ്.
അതേസസമയം രണ്ട് ദിവസം മുമ്പ് കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ആക്രമണമത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ നാദിഗം മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രദേശത്ത ഒരു വീട്ടില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെയുള്ള നദിഗാം ഗ്രാമത്തില്‍ ആര്‍മി പാരാട്രൂപ്പേഴ്‌സ്, കാശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ് എന്നിവര്‍ ചേര്‍ന്ന് സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Post Your Comments