KeralaLatest News

ശബരിമല : യുവതികൾക്ക് ദർശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്നു ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

യുവതികൾക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയമാണ്.

കൊച്ചി : ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. യുവതികൾക്ക് ദർശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്നു സ്റ്റേറ്റ് അറ്റോർണി ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു. യുവതികൾക്ക് ദർശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹർജിക്കാർ ആവശ്യപ്പെട്ടതിനു മറുപടിയായി സർക്കാർ പുതിയ നിലപാട് അറിയിക്കുകയായിരുന്നു. എന്നാൽ അത് എത്ര അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ചോദിച്ചു.

യുവതികൾക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയമാണ്. അതിനാല്‍ യുവതി പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാൻ കഴിയുമെന്ന് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പത്ത് ദിവസം സമയം ചോദിച്ചപ്പോള്‍ ഒരാഴ്ചക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. കൂടാതെ ശബരിമലയിൽ എത്രയുംവേഗം സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button