ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി 11 വിമത നേതാക്കളെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലാണ് ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തിയ 11 വിമത നേതാക്കളെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.
ഞായറാഴ്ച ബിജെപി പാളയം വിട്ട എംഎല്‍എ ഗ്യാന്‍ദേവ് അഹുജ സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ദിവസം ബിജെപി വിട്ട റഹ്മാന് അഷറഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Post Your Comments