മനാമ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 ഇടങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്ക് ഇനി മുതൽ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിർബന്ധം. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, യെമന്‍, ഇറാഖ്, ജോര്‍ദാന്‍, ലബനണ്‍, സിറിയ, ലിബിയ, സുഡാന്‍, ദക്ഷിണ സുഡാന്‍, മലേഷ്യ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, തായ്ലന്റ് എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത (ഇസിഎന്‍ആര്‍) പാസ്പോര്‍ട്ട് ഉടമകള്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രയുടെ 24 മണിക്കൂര്‍ മുൻപെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാണ്. അല്ലാത്തവർക്ക് ജനുവരി ഒന്നു മുതല്‍ വിദേശത്തേക്കു പോകാനാകില്ല.
പാസ്പോര്‍ട്ട് ഉടമ തന്നെയാണ് ഇമൈഗ്രേറ്റ് പോര്‍ട്ടലില്‍ (www.emigrate.gov.in) രജിസ്റ്റര്‍ ചെയ്യേണ്ടത്. 21 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തീകരിക്കണം. ഇസിഎന്‍ആര്‍ എന്ന ഭാഗം ക്ലിക്ക് ചെയ്യുമ്പോൾ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ആവശ്യപ്പെടും. ഇവിടെ ഇന്ത്യയിലെ നമ്പർ നൽകണം. വെരിഫിക്കേഷന് ശേഷം പേര്, പാസ്പോര്‍ട്ട് നമ്പര്‍, ഇമെയില്‍, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ നമ്പര്‍, സംസ്ഥാനം, ജില്ല, ജോലി, പോകുന്ന രാജ്യം, പ്രൊഫഷന്‍, വിസ, അത്യാവശ്യഘട്ടങ്ങളില്‍ നാട്ടിലും മറുനാട്ടിലും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, അഡ്രസ്, സ്‌പോണ്‍സറുടെ പേര്, സ്ഥാപനത്തില്‍ ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി അപേക്ഷിച്ചാല്‍ എസ്‌എംഎസോ ഇമെയിലോ ആയി കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കുന്നതാണ്.
https://www.youtube.com/watch?v=jcZKMDqNJvA
Post Your Comments