ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള രസകരമായ സംഭവങ്ങൾ പങ്കുവെച്ച് ഹർഭജൻ സിംഗ്. പോള്‍ ഖോല്‍ എന്ന ചാറ്റ് ഷോയിലാണ് താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹര്‍ഭജന്റെ മറുപടി. ഭാര്യമാരെ പേടിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ എന്ന ചോദ്യത്തിന് ഒരുവിധം എല്ലാവരും എന്നാണ് താരം മറുപടി നൽകിയത്. ഭാര്യയെ ഏറ്റവുമധികം മിസ് ചെയ്യുന്ന കളിക്കാരന് ശീഖര്‍ ധവാനാണെന്നും ഭാജി പറയുകയുണ്ടായി.
സ്സിംഗ് റൂമില്‍ എപ്പോഴും ഫലിതം പറയുന്ന കളിക്കാരന് ആരെന്ന് ചോദിച്ചപ്പോള്‍ വിരാട് കോഹ്ലി എന്നായിരുന്നു മറുപടി. സ്ത്രീലമ്പടനായ കളിക്കാരനാമെന്ന ചോദ്യത്തിന് അതിന്റെ ഉത്തരം നിങ്ങൾ തന്നെ കണ്ടുപിടിക്കൂ, ഞാൻ പറയില്ലയെന്നും ടീമിലെ ഭക്ഷണപ്രിയന്‍ ഇര്ഫാന് പത്താനാണെന്നും സുരേഷ് റെയ്ന എപ്പോഴും ഫോണിലാണെന്നും ഒരുങ്ങാൻ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത് സഹീര്‍ ഖാനാണെന്നും ഹർഭജൻ ചിരിയോടെ വെളിപ്പെടുത്തി. പാർട്ടികളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെടുന്ന താരം ഹർദ്ദീക് പാണ്ഡ്യയാണെന്നും ഏറ്റവും വലിയ ഈശ്വരവിശ്വാസി ശ്രീശാന്ത് ആണെന്നുംസാഹസികനായ താരം മുരളി വിജയ് ആണെന്നും ഭാജി കൂട്ടിച്ചേർത്തു.
Post Your Comments