തിരുവനന്തപുരം : വാഹനാപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. ലോക്കൽ പോലീസിന് സഹായം നൽകാൻ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. മരണത്തിലെ ദുരൂഹത നീക്കണമെന്നു ആവശ്യപ്പെട്ടു ബാലഭാസ്ക്കറിന്റെ പിതാവ് ഡിജിപിയെ കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
ബാലഭാസ്കറായിരുന്നില്ല അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. ഇരുവരുടെയും മൊഴി കളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബാലഭാസ്കറിന്റെ കുടുംബം രംഗത്തെത്തിയത്. സെപ്തംബർ 25നായിരുന്നു അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്.
https://www.youtube.com/watch?v=-R3l45mMnCc
Post Your Comments