തിരുവനന്തപുരം: കേരളത്തില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി സർവേ റിപ്പോർട്ട്. 10 വര്‍ഷത്തിനിടെ ഒരുശതമാനം വര്‍ദ്ധനയാണുണ്ടായത്. 2006-06 കാലത്ത് സംസ്ഥാനത്ത് മദ്യപിച്ചിരുന്ന സ്ത്രീകളുടെ എണ്ണം 0.7% ആയിരുെന്നെങ്കില്‍ 2015-16ല്‍ 1.6% ആയി ഉയരുകയുണ്ടായി. ഇതോടെ കേരളത്തിലെ സ്ത്രീകളുടെ അഭിരുചി കണക്കിലെടുത്ത് ക്രീം രൂപത്തിലുള്ള മദ്യം വിപണിയിലെത്തിച്ചിരിക്കുകയാണ് ബിവറേജസ് കോര്‍പ്പറേഷന്‍. 17ശതമാനം ആല്‍ക്കഹോളുള്ള മദ്യത്തിന്റെ പേര് ബെയ്‌ലി എന്നാണ്. 750 മില്ലി ബോട്ടിലിന് 3370 രൂപയാണ് വില. ടക്കീല എന്ന പേരില്‍ മറ്റൊരു മദ്യവും വിപണിയിലുണ്ട്. കുപ്പിക്ക് 2700 രൂപയാണ് വില.
അതേസമയം വിദേശനിര്‍മിത വിദേശ മദ്യം വിപണിയിലെത്തിയതോടെ സിഗ്നേച്ചര്‍, ബെക്കാര്‍ഡി പോലുള്ള മദ്യത്തിന്റെ വില്‍പ്പനയില്‍ ഇടിവ് വന്നിട്ടുണ്ട്. ഇവയെ പിന്നിലാക്കി ഗ്രാന്റ്‌സും സെന്റ് റെമിയുമാണ് വിപണി കീഴടക്കുന്നത്. 1520 രൂപയാണ് ഗ്രാന്റ്‌സിന്റെ വില. സെന്റ് റെമിക്ക് 1720 ഉം. 44 തിരഞ്ഞെടുക്കപ്പെട്ട ബിവറേജസ് ഔട്ട് ലെറ്റുകളിലാണ് വിദേശ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്നത്. ഇന്തോ സ്പിരിറ്റ്, ഡിയാജിലോ എീ 2 കമ്പനികള്‍ക്കാണ് ഇതിന് ലൈസൻസ്.
Post Your Comments