വാഷിങ്ടണ്‍ : പാക്കിസ്ഥാന് വന്‍ തിരിച്ചടി നല്കി അമേരിക്കയുടെ നയം. പ്രസിഡന്റ് ടോണാള്‍ഡ് ട്രംപാണ് പാക്കിസ്ഥാനെ കീഴൊട്ടടിക്കുന്നതിന് നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്.പാക്കിസ്ഥാന് പ്രതിരോധ സഹായം നല്‍കേണ്ടന്നാണ് ട്രംപ് പെന്റെഗണിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ഇനി പാക്കിസ്ഥന് പ്രതിരോധ സഹായം ലഭ്യമാക്കില്ലെന്ന് പെന്റെഗണ്‍ വ്യക്തമാക്കി. പ്രതിരോധവക്താവ് കേണല്‍ റോബ് മാനിങാണ് പ്രതിരോധസഹായം നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്.
ബിന്ലാദന് ഒളിഞ്ഞിരിക്കുന്ന ഇടത്തെക്കുറിച്ച് പാക്കിസ്ഥാന് വ്യക്തമായ അറിവ് ഉണ്ടായിരുന്നിട്ടും പിടികൂടാനായി വേണ്ട സഹായ സഹകരണം നല്‍കിയില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു, കൂടാതെ ഭീകരര്‍ക്ക് സുരക്ഷിതത്വം നല്കുന്ന പാക്കിസ്ഥാന്റെ നിലപാടിനേയും ട്രംപ് വിമര്‍ശിച്ചു. പിന്നാലെയാണ് സാമ്പത്തിക സഹായം നിഷേധിച്ച് കൊണ്ടുളള അറിയിപ്പ് വന്നത്. 3000 കോടിയുടെ പ്രതിരോധ സഹായവും ഇതിന് മുമ്പ് സെപ്റ്റംബറില്‍ അമേരിക്ക പാക്കിസ്ഥാന് നിഷേധിച്ചിരുന്നു.
Post Your Comments