കൊച്ചി: കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രന്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് എന്താണ് തെളിവെന്ന് രമേശ് ചോദിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്കും ഹരിശങ്കറിനുമെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയതായും രമേശ് അറിയിച്ചു.
കെ. സുരേന്ദ്രനെ കള്ളക്കേസ് ചമച്ച് കുടുക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ പ്രതികരിച്ചു.
അതേസമയം, ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന സമയത്ത് 52 വയസ്സുള്ള തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments