KeralaLatest News

കെ.എം ഷാജിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാം; പക്ഷേ ഇതിനുമാത്രം കഴിയില്ലെന്ന് കോടതി

കൊച്ചി: കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ നാളെ അവസാനിക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ നാളെ തീരും.

സ്റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്.

അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വേഗം വാദം കേട്ട് തീര്‍പ്പാക്കണമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button