
തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. ഹൈക്കോടതി വിധിയുടെ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നും ഷാജിക്ക് അനുകൂലമായ പരാമർശം വന്നത്.
Post Your Comments