തിരുവനന്തപുരം : വിവിധ ക്ലാസ്സുകളിലെ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷ തീയതി തീരുമാനിച്ചു. എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12നു ആരംഭിക്കും. ഹൈസ്‌കൂള്‍ ക്ലാസിൽ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും. അതോടൊപ്പം തന്നെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെയായിരിക്കും നടത്തുക.
ഫെബ്രുവരി 19 മുതല്‍ 27 വരെയായിരിക്കും എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. ഐടി പ്രാക്ടിക്കല്‍ ഫെബ്രുവരി 28 ന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് എസ്എസ്എല്‍സി പരീക്ഷ.
Post Your Comments