ശബരിമലയിലെത്തിയപ്പോള്‍ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍.നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ലോകായുക്തയ്ക്കും ബാലാവകാശ കമ്മീഷനും യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി നല്‍കും പേരക്കുട്ടികളുമായി ശബരിമലയില്‍ പോയ തന്നെയും കുടുംബത്തെയും യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തിയതായി കെ.പി ശശികല പറയുന്നു.
പമ്പയിലേക്ക് പോകാന്‍ നിലയ്ക്കലില്‍നിന്ന് ശശികല ബസില്‍ കയറിയപ്പോള്‍ എസ്.പി യതീഷ്ചന്ദ്ര സ്ഥലത്തെത്തി, നിശ്ചിത സമയത്തിനുള്ളില്‍ സന്നിധാനത്തുനിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതു വാക്കു തര്‍ക്കത്തിന് ഇടയാക്കി. വളരെ മോശമായാണ് യതീഷ് ചന്ദ്ര, തന്നോടും കൂടെയുണ്ടായിരുന്നവരോടും പെരുമാറിയത് എന്നും ശശികല പറഞ്ഞു.ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ടീച്ചര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
https://youtu.be/OFg7485HDJs
Post Your Comments