KeralaLatest NewsIndia

നിയമനടപടികളുമായി സംഘപരിവാർ : യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോകയുക്തക്കും, ബാലാകാശ കമ്മീഷനും പരാതി

ഷൗട്ട് ചെയ്ത് എസ്പിയോട് അവരൊരു സ്ത്രീയല്ലേ എന്ന് ചോദിച്ചതിന് ശശികല ടീച്ചറുടെ മക്കളെ അറസ്റ്റ് ചെയ്യാന്‍ എസ്പി നിര്‍ദ്ദേശിച്ചതും വിവാദമായി.

തിരുവനന്തപുരം: ശബരിമലയിലെത്തിയപ്പോള്‍ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും യതീഷ് ചന്ദ്രയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കെ പി ശശികല. പേരക്കുട്ടികളുമായി ശബരിമലയിൽ പോയ തന്നെയും കുടുംബത്തെയും യതീഷ്ശ ചന്ദ്ര ഭീഷണിപ്പെടുത്തിയതായി കെ പി ശശികല പറയുന്നു.

പമ്പയിലേക്ക് പോകാന്‍ നിലയ്ക്കലില്‍നിന്ന് ശശികല ബസില്‍ കയറിയപ്പോള്‍ എസ്.പി യതീഷ്ചന്ദ്ര സ്ഥലത്തെത്തി, നിശ്ചിത സമയത്തിനുള്ളില്‍ സന്നിധാനത്തുനിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതു വാക്കു തര്‍ക്കത്തിന് ഇടയാക്കി.വളരെ മോശമായാണ് യതീഷ് ചന്ദ്ര, ടീച്ചറോടും കൂടെയുണ്ടായിരുന്നവരോടും പെരുമാറിയത്. ഷൗട്ട് ചെയ്ത് എസ്പിയോട് അവരൊരു സ്ത്രീയല്ലേ എന്ന് ചോദിച്ചതിന് ശശികല ടീച്ചറുടെ മക്കളെ അറസ്റ്റ് ചെയ്യാന്‍ എസ്പി നിര്‍ദ്ദേശിച്ചതും വിവാദമായി.

നേരത്തെ ശബരിമലയിലേക്ക് ദര്‍ശനത്തിന് പോയ ശശികല ടീച്ചറെ മരക്കൂട്ടത്ത് വച്ച് കരുതല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പുലര്‍ച്ചെ രണ്ടു മണിക്ക് അറസ്റ്റു ചെയ്യുന്നതായി പൊലീസ് അറിയിക്കുകയായിരുന്നു. അതേസമയം, ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു.

ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ടീച്ചര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.കോടതിയില്‍ ഹാജരാക്കിയ ശശികല ടീച്ചര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരക്കുട്ടികളുമായി ശശികല ടീച്ചര് വീണ്ടും ശബരിമല സന്ദര്‍ശിക്കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button