തിരുവനന്തപുരം•സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം അന്വേഷണത്തിന് നേതൃത്വത്തില്‍ ഹൈടെക്ക് സെല്ലിന്റെയും ജില്ലാ സൈബര്‍ സെല്ലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവില്‍ 40 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments