ന്യൂഡല്‍ഹി: ശബരിമലയിലെ പ്രതിഷേധം സ്ത്രീ പ്രവേശത്തിനെതിരെയല്ല യുവതീ പ്രവേശത്തിനെതിരെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഈ വിഷയത്തില്‍ ജനുവരി 22ന് സുപ്രീം കോടതിയുടെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
കേരളത്തിലെ സ്ഥിതി വളരെ ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെന്നും, യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നതായും പിള്ള പറഞ്ഞു. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്‍പ്പെടെ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂരില്‍ ബിജെപി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത സിപിഎം സൃഷ്ടിച്ചതാണ്. കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് ചമച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കളെ നിശബ്ദരാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സുരേന്ദ്രന്‍ ഒറ്റയ്ക്കല്ലെന്നും ഇതിനെതിരെ നിയമാനുസൃതമായി പോരാടുമെന്നും പിള്ള പറഞ്ഞു.
Post Your Comments