മുംബൈയിൽ നിന്നുള്ള 110 ശബരിമല തീർത്ഥാടകർ തിരിച്ചു പോയതിനെ നിസ്സാരവൽക്കരിച്ചു കേരള പോലീസ്. അവര്‍ക്ക് മറ്റെന്തോ അത്യാവശ്യമായിരുന്നു എന്നാണ് പോലിസിന്റെ വിശദീകരണം. കേരള പോലിസിന്റെ ഒഫീഷ്യല്‍ പേജിലാണ് അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട ആക്രമണത്തെ മഹത്വത്ക്കരിക്കുന്ന ട്രോള്‍ പോലീസിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന വിവാദത്തിൽ നിന്ന് രക്ഷപെടുന്നതിനു മുന്നെയാണ് അടുത്ത വിവാദം.
അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തര്‍ തിരിച്ചു പോയ സംഭവത്തെ ഹൈക്കോടതി ഗൗരവമായി എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നിസ്സാരവൽക്കരണം. പോലിസിന്റെ ഫേസ്ബുക്ക് പേജില്‍ എന്തിനാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘം ദര്‍ശനം നടത്താതെ തിരിച്ചു പോയതെന്ന് ഒരാള്‍ ചോദിച്ചിരുന്നു.
‘അവര്‍ക്ക് സമയം കിട്ടുമോ എന്ന സംശയവും, മറ്റെന്തോ സംശയവും ആയിരുന്നു’വെന്നാണ് പോലീസിന്റെ മറുപടി. വലിയ വിമര്‍ശനമാണ് ഈ പ്രതികരണത്തിനെതിരെ ഉയരുന്നത്. പ്രതികരണം കാണാം:
Post Your Comments