തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കി വരുന്ന ഒറ്റത്തവണ ധനസഹായത്തിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് ഒറ്റത്തവണയായി 30,000 രൂപയാണ് ധനസഹായം നല്‍കുന്നത്. വരുമാന പരിധി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments