ന്യൂഡല്‍ഹി: ഇന്ത്യ – പാക് തീര്‍ത്ഥാടന ഇടനാഴിയില്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് ആഹ്ളാദകരമായ നീക്കങ്ങളാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സിഖ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ഇരു രാഷ്ട്രങ്ങളിലുമുളള സിഖ് തീര്‍ത്ഥാടക കേന്ദ്രത്തില്‍ എത്താമെന്നാണ് ഇന്ത്യന്‍ പാക്ക് സര്‍ക്കാര്‍ കെെക്കൊണ്ടിരിക്കുന്ന തീരുമാനം. സിഖ് ക്ഷേത്രങ്ങള്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ ആയിരുന്നതിനാലാണ് മുന്‍പ് സിഖ് കാര്‍ക്ക് തീര്‍ഥാടനം നടത്താന്‍ കഴിയാതിരുന്നത്.
ഇന്ത്യാ പാകിസ്താന്‍ അന്തരാഷ്ട്ര ഇടനാഴിയിലെ കര്‍താര്‍പൂര്‍ തീരത്ഥാടന പാതയുടെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്ന തീരുമാനം വന്നതോട് കൂടി സിഖ് തീര്‍ത്ഥാടനം സാധ്യമാകും. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ദേരാ ബാബ നാനക് മുതല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി വരെ നീളുന്നതാണ് ഇന്ത്യയിലെ പാത. കര്‍താര്‍പൂരില്‍ നിന്നും ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വരെയുള്ളതാണ് പാകിസ്താനിലെ പാത. ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ വിശുദ്ധ ആരാധനാലയമായി കാണുന്ന ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് നിലവില്‍ പാകിസ്താനിലെ കര്‍താര്‍പൂരിലാണ്.
സിക്ക് മതസ്ഥാപകന്‍ ഗുരുനാനാക് 18 വര്‍ഷം ഇവിടെ ചെലവഴിച്ചെന്നാണ് ചരിത്രം. ഇന്ത്യയിലുളള സിഖുകാര്‍ക്ക് പാക്കിസ്ഥാനിലെ കര്‍താര്‍പൂരിലെത്തി തീര്‍ത്ഥാടനം നടത്താമെന്ന് പാക്കിസ്ഥാന്‍ സമ്മതം അറിയിച്ചതോടെ സിഖുകാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയാണ്.
ഗുരുനാനാക്കിന്‍റെ 550 -ാം ജന്മദിനാഘോഷ വേളയില്‍ പാക്ക് അതിര്‍ത്തിയിലുളള ഇടനാഴി തുറന്ന് നല്‍കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹ്്മൂദ് ഖുറേഷിയാണ് അറിയിച്ചത്. ഇതോടെ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ട് ഇരു രാജ്യങ്ങളും കൂടുതല്‍ സൗഹൃദകരമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments