പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജെവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്.
മാലിന്യം ശേഖരിക്കുന്നതിന് ഏരുമേലി നഗരത്തിന്റ വിവിധ സ്ഥലങ്ങളില്‍ സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ജൈവപ്ലാന്റ് പര്യാപതമല്ലെന്നാണ് തദ്ദേശവാസികളുടെ വിമര്‍ശനം. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
കൂവന്‍കുഴിയല്‍ സ്ഥാപിച്ച പ്ലാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്ലാസ്റ്റിക് ക്രഷര്‍ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് രൂപീകരിച്ച ഹരിതസേനയുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. തുമ്പൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യപ്ലാന്റിന്റ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മാലിന്യം മാറ്റാന്‍ ആളില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.
Post Your Comments