തലശേരി: ബിജെപി പ്രവര്‍ത്തകന്റെ മാതാവിന്റെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ച കുറ്റത്തിന് 2 പേര് കൂടി അറസ്റ്റിലായി. എരഞ്ഞോളി ചിറക്കര സായിസദനില് സി.കെ മധു (49) ഞള്ളി ഹൗസില്‍ കെ.പി പ്രശാന്ത്(33) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തിനൊടുവിലാണ് പ്രതികാരമെന്നോണം ബിജെപി പ്രവര്ത്തകന് ഷെമിത നിവാസില്‍ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചത് .
9 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. 5 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. എരഞ്ഞോളി സ്വദേശികളായ സുചിത്രാനിവാസില് സുമിത്ത്കുമാര്‍ (25), പ്രവീണ ഹൗസില്‍ റിജിന്‍ (39), സുമിത്ത് ഭവനില്‍ സുബിന് (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Post Your Comments