പത്തനംതിട്ട: ശബരിമല സംഘര്‍ഷത്തില്‍ കൂടുതല്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്. ശബരിമല ആക്രമണത്തില്‍ അഞ്ച് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഘര്‍ഷത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയാണ് കേസ്. വത്സന്‍ തില്ലങ്കേരിക്കും വിവി രാജേഷിനും എതിരെ കേസെടുത്തു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.
യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ് ബാബുവിന് എതിരെയും കേസ് എടുത്തിട്ടുണ്ട്. കെ.സുരേന്ദ്രന് എതിരെ കേസ് എടുത്തിരുന്നു. 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. പ്രകാശ് ബാബു, വി.വി. രാജേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. സന്നിധാനത്ത് അര്‍ധരാത്രിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ എറണാകുളം ജില്ലയിലെ ആര്‍എസ്എസ് നേതാവ് രാജേഷിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
ചിത്തിര ആട്ട വിശേഷ നാളില്‍ 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments