ന്യൂഡല്‍ഹി : ശിവസേന അയോധ്യയിലെ ബാബ്റി മസ്ദജിദിന് സമീപം രാമകഥാപാര്ക്കില് നടത്താനിരുന്ന റാലി അനുവദിക്കില്ലെന്ന നിലപാടുമായി യു.പി സര്‍ക്കാര്‍. ഇതോടൊപ്പം ശിവസേന നേതാവ് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരപ്രദേശില്‍ സംഘടിപ്പിക്കാനിരുന്ന പ്രചരണ പരിപാടിക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
യു പി സര്‍ക്കാരിന്റെ ഈ ചെയ്തികളില്‍ കടുത്ത പ്രതിഷേധമാണ് ഉദ്ധവ് താക്കറെ പ്രകടിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടി താക്കറെയുടെ സന്ദര്‍ശന വേളയില്‍ പങ്കെടുക്കാനിരുന്ന പൊതു പരിപാടികളില്‍ പങ്കെടുക്കില്ല എന്നറിയിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാത്തതില്‍ കടുത്ത അതൃപ്തിയുളള ശിവസേന പുതിയ മാര്‍ഗ്ഗം തേടാന്‍ ഒരുങ്ങുകയാണ്. സന്യാസി സമൂഹത്തെയും മതനേതാക്കളേയും കണ്ട് ഹിന്ദു സമൂഹത്തിന്റെ പിന്തുണ തേടാന്‍ ഒരുങ്ങുകയാണ് താക്കറെ .
Post Your Comments