ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകയെ അപമാനിച്ച ആം ആദ്മി എം എൽ എ സോമനാഥ് ഭാരതിക്കെതിരെ കേസ്. ഒരു ലൈവ് ഡിബേറ്റിനിടെയാണ് സോമനാഥ് ഭാരതി ഇവരെ വളരെയധികം മോശമായി അപമാനിച്ചത്. ലൈംഗിക തൊഴിലാളിയെന്നും, ബിജെപിയുടെ ഏജന്റെന്നും എം എൽ എ വിളിച്ചതായാണ് ഇവർ രേഖാമൂലം പരാതി നൽകിയത്.
മാളവ്യ നഗര്‍ എംഎല്‍എ ആണ് സോമനാഥ് ഭാരതി. അപമാനം കൂടാതെ ചാനൽ പൂട്ടിക്കുമെന്ന ഭീഷണിയും എം എൽ എ മുഴക്കിയതായി ഇവർ പരാതിയിൽ പറയുന്നു. മാനസികമായി തന്നെ എം എൽ എ വളരെയേറെ അപമാനിച്ചതായി ചാനൽ അവതാരക പറയുന്നു.
Post Your Comments