പുന്നപ്ര: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു.പറവൂര്‍ അറപ്പ പൊഴിമുഖത്താണ് സംഭവം. പുന്നപ്ര സ്വദേശിയായ വിനയ്(14) നെയാണ് കാണാതെയായത്.
സുഹൃത്തുക്കളായ മൂന്ന്‌പേര്‍ക്കൊപ്പം കുളിച്ചുകൊണ്ടിരിക്കെ വിനയ് ഒഴുക്കില്‍പ്പെട്ടു നീങ്ങി. ഭയന്നോടിയ കൂട്ടുകാരാണ് നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നുണ്ട്.
കടല്‍ത്തീരത്തോട് ചേര്‍ന്ന പൊഴിയിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. വൈകുന്നേരം വേലിയേറ്റത്തെ തുടര്‍ന്നുണ്ടായ ഒഴുക്കിലാവും വിദ്യാര്‍ത്ഥി പെട്ടതെന്നാണ് കരുതുന്നത്. പറവൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിനയ്.
Post Your Comments