തിരുവനന്തപുരം: സർക്കാരിനെതിരെ നിയമയുദ്ധത്തിലൂടെ വിജയം കൈവരിച്ച മുൻ ഡിജിപി ആണ് സെൻകുമാർ. എന്നും സർക്കാരിനെതിരെ ആഞ്ഞടിച്ച അദ്ദേഹം ഇത്തവണ ശബരിമല വിഷയത്തിൽ തന്റെ അഭിപ്രായവും ആയി എത്തിയിരിക്കുകയാണ്. സന്നിധാനത്തെ പോലീസ് നടപടിയെ വിമർശിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്.
പോലീസുകാർ തന്ത്രിയുടെ റോൾ സന്നിധാനത്ത് ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് സെൻകുമാർ പറയുന്നത്. ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റാണ്, പോലീസിൽ കള്ളക്കേസ് എടുക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്നും നിയമം അവർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഇന്നലെമുതല്‍ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഭാഗികമായി ഇളവ് നല്‍കി
Post Your Comments