
നിലയ്ക്കൽ: കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിലെത്തി. എസ് പി യതീഷ് ചന്ദ്രനുമായി ചർച്ച നടത്തിയ അദ്ദേഹം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തതിനെ പറ്റി അന്വേഷിച്ചു. സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് വളരെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കൊണ്ടാണെന്നും തങ്ങൾ ഇത് ഉന്നത നേതൃത്വത്തിൽ അറിയിച്ചിട്ടുണ്ടെന്നും യതീഷ് ചന്ദ്ര അറിയിച്ചു.
എന്നാൽ ഇത്തരം സാഹചര്യത്തിൽ വളരെ ദൂരെ നിന്ന് വരുന്ന ഭക്തർ കൂട്ടമായി സ്വകാര്യ വാഹനങ്ങളിൽ ആവും വരുന്നത്, അതുകൊണ്ടു അതൊരു ശരിയായ നടപടിയല്ല എന്ന് മന്ത്രി യതീഷ് ചന്ദ്രനെ അറിയിച്ചു. അതെ സമയം കഴിഞ്ഞ ദിവങ്ങളിലേതിന് സമാനമായി കാര്യമായ തിരക്ക് ഇന്നും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയിട്ടുണ്ട്.
Post Your Comments