Latest NewsKerala

ക്യാമറ തല്ലിത്തകര്‍ത്തശേഷം മരുന്നു കടയില്‍ മോഷണം

പാലക്കാട്: റെയില്‍വേകോളനിയില്‍ മരുന്നുകടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച. 4,600 രൂപയും ഒരു മൊബൈല്‍ഫോണും മറ്റ് സാധനങ്ങളുമാണ് മോഷണം പോയത്. രാത്രി രണ്ടുമണിയോടെ മുഖംമൂടി ധരിച്ചത്തിയ ആളാണ് കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.ഇയാള്‍ കടയുടെ ഭാഗത്തേക്ക് പ്രവേശിക്കുന്നതും കടയ്ക്ക് മുന്‍വശത്തുള്ള സി.സി.ടി.വി. ക്യാമറ തല്ലിത്തകര്‍ക്കുന്നതും അതേ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമെടുക്കുന്നത് കടയ്ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിന്റെ കൈവശം കട്ടപ്പാരയും ടോര്‍ച്ചുമുണ്ടായിരുന്നു.കടയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും മരുന്ന്, ടൂത്ത് പേസ്റ്റ് തുടങ്ങി നിരവധി സാധനങ്ങളുമുള്‍പ്പെടെ 15,000 രൂപയുടെ നഷ്ട്ടമുണ്ടായതായി കടയുടമ പറഞ്ഞു. ഹോമാംബിക പോലീസും വിദഗ്ദരും കടയിലും പരിസരത്തും പരിശോധന നടത്തി. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button