ശ്രീനഗര്‍: തെക്കന്‍ കാഷ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റു മരിച്ചു. അനന്ത്നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിര്‍ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബാലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിനു സമീപത്ത് വെച്ച് അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മിറിന് നേരെ വധഭീഷണി മുഴക്കിയുള്ള ഫോണ്‍കോളുകള്‍ വന്നിരുന്നതായി ഹുറിയത്ത് കോണ്‍ഫറന്‍സ് പറഞ്ഞു.
Post Your Comments