വില്‍പനയില്ലാത്തതു കാരണവും എട്ടു വർഷം കഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ചലനം ഉണ്ടാക്കാത്തതിനാലും ബ്രിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കാൻ ഒരുങ്ങി ഹോണ്ട. വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ കേവലം 120 ബ്രിയോ യൂണിറ്റുകള്‍ മാത്രമാണ് ഹോണ്ട നിർമിച്ചത്. സെപ്തംബറില്‍ 102 യൂണിറ്റും. വിൽപ്പനയുടെ കണക്കു നോക്കുമ്പോൾ ഓഗസ്റ്റില്‍ 157 യൂണിറ്റും സെപ്തംബറില്‍ 64 യൂണിറ്റുമാണ് ബ്രിയോയിലൂടെ ഹോണ്ട നേടിയ വിൽപ്പന.
Post Your Comments