തിരുവനന്തപുരം: ശബരിമലയുടെ സുരക്ഷയാണ് മുഖ്യമായും നോക്കേണ്ടതെന്ന് പോലീസിനോട് ഹൈക്കോടതി.മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഉദ്യോഗസ്ഥരെയാണോ ശബരിമലയില്‍ നിയോഗിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഐ.ജി.വിജയ് സാഖറെയെയും എസ്.പി.യതീഷ് ചന്ദ്രയുടെയും നടപടികളെ വിമര്‍ശിച്ച് കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയായ ഉദ്യോഗസ്ഥരെയാണോ ശബരിമലയില്‍ സുരക്ഷാ ചുമതലയ്‌ക്ക് നിയോഗിച്ചിരുന്നത്. ഇവരെ എന്തിന് നിയോഗിച്ചുവെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും കോടതി പറഞ്ഞു. ഡി ജി പിയുടെ സർക്കുലർ വായിക്കാൻ അറിയാത്ത ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽ കോടതി കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. അതെ സമയം മണ്ഡലകാലത്ത് സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ നിരോധനാജ്ഞ നടപ്പിലാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നേരത്തെ നടതുറന്നപ്പോഴും സംഘര്‍ഷമുണ്ടായിരുന്നു. ഇനിയും സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതെന്നും ഐ.ജി.വിജയ് സാഖറെ കോടതിയെ അറിയിച്ചു. എന്നാൽ കോടതി രണ്ട് ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും കോടതി ഇടക്കാല ഉത്തരവിറക്കി.
Post Your Comments